jbl portable speaker

ഹാര്‍മാന്‍ ഇന്ത്യ ജെ ബിഎല്‍ ലൈനിലുള്ള പുതിയ നാല് പോര്‍ട്ടബിള്‍ സ്പീക്കര്‍ പുറത്തിറക്കി. ജെബിഎല്‍ പള്‍സ് 2, ഫ്‌ളിപ്പ്3, ചാര്‍ജ്ജ് 2 പ്ലസ്, എക്‌സ്ട്രീം എന്നീ പുതിയ പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ക്ക് യഥാക്രമം 17990, 9990, 12990, 24990 എന്നിങ്ങനെയാണ് വില.

പ്രശസ്തമായ ജെ ബിഎല്‍ പള്‍സ്‌പോര്‍ട്ടബിള്‍ സ്പീക്കറിന്റെ അപ്‌ഡേറ്റ് വേര്‍ഷനാണ് പള്‍സ് 2. മ്യൂസിക് പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ വിഷ്വല്‍ ഇഫക്ടുകള്‍ പ്രദാനം ചെയ്യുന്ന പള്‍സിംഗ് ലൈറ്റ് എക്സ്റ്റീരിയര്‍ ആണിതിന്റെ മുഖ്യ സവിശേഷത.

ജെബിഎല്‍ ഫ്‌ളിപ്പ് 3 എട്ട് നിറങ്ങളില്‍ ലഭ്യമാണ്. 3000mAh ബാറ്ററിയാണ് ഇതിന് ഉള്ളത്. പുതിയ റെയിഞ്ചിലുള്ള ജെബിഎല്‍ എക്‌സ്ട്രീം ആണ് ഹാര്‍മാന്റെ മറ്റൊരു പുതിയ ഉല്‍പ്പന്നം.

ഇതില്‍ നാല് ട്രാന്‍സ്ഡൂസറും രണ്ട് ബാസ് റേഡിയേറ്ററും ഉയര്‍ന്ന ശബ്ദം നല്‍കുന്നതിനായി ഉള്‍പ്പെടുത്തിയിരിക്കുന്നു. 10000mAh ബാറ്ററിയാണ് ഇതിന്റെ സവിശേഷത. കൂടാതെ എക്‌സ്റ്റേണല്‍ ഡിവൈസുകള്‍ ചാര്‍ജ്ജ് ചെയ്യുവാനായി രണ്ട് പോര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top