സ്ത്രീ വിരുദ്ധ പരാമര്‍ശം : ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി ജസ് ല മടശ്ശേരി

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പലിനെതിരെ നിയമനടപടി തേടുമെന്ന് ജസ് ല മടശ്ശേരി. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ജസ്ല ഇക്കാര്യം വ്യക്തമാക്കിയത്. താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് സ്വയം ഒരു നന്മമരമാണെന്ന് പ്രഖ്യാപിക്കുന്ന ഫിറോസ് കുന്നംപറമ്പില്‍ അപമാനിച്ചതെന്ന് ജസ് ല പറയുന്നു.

നന്മമരം വീണു…

കുന്നുംപറമ്പിലെ ആ നന്മ മരത്തെ തേ ചുമരിലൊട്ടിക്കുന്നു…

Posted by Afsal Panakkad. on Monday, October 14, 2019

രാഷ്ട്രീയകകക്ഷികളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ ഫിറോസ് കുന്നംപറമ്പില്‍ മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കാനെത്തിയതിനെ ജസ് ല വിമര്‍ശിച്ചിരുന്നു. സ്ഥാനാര്‍ഥിയ്ക്കൊപ്പം ഫിറോസ് നില്‍ക്കുന്ന പോസ്റ്റര്‍ ഉള്‍പ്പെടെ ഫെയ്സ് ബുക്കില്‍ പങ്ക് വെച്ചാണ് ജസ് ല ഫിറോസിനെ വിമര്‍ശിച്ചത്.

ഇതിനെതിരെ മറുപടിയുമായെത്തിയ ഫിറോസ്ജസ് ല യെ ഫെയ്സ്ബുക്കിലെ വീഡിയോയിലൂടെ അധിക്ഷേപിച്ചിരുന്നു. വേശ്യവൃത്തി നടത്തുന്ന ഒരു സ്ത്രീയാണെന്നും ശരീരം നാട്ടുകാര്‍ക്ക് കാഴ്ച വെയ്ക്കുന്ന സ്ത്രീയാണെന്നും പേര് പരാമര്‍ശിക്കാതെ ഫിറോസ് വീഡിയോയിലൂടെ അധിക്ഷേപിക്കുന്നുണ്ട്. തനിക്കെതിരെ പോസ്റ്റിട്ടതു കൊണ്ട് തനിക്കൊന്നും സംഭവിക്കാനില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.

Top