ജസീറ എയര്‍വേയ്‌സ് സര്‍വ്വീസ് നടത്തിയില്ല; യാത്രക്കാര്‍ ദുരിതത്തില്‍

jazeera airways

കുവൈറ്റ്: കുവൈറ്റില്‍ വിമാനങ്ങള്‍ വൈകിയത് മൂലം ദുരിതത്തിലായത് യാത്രക്കാര്‍. പകരം സംവിധാനം ചെയ്യാതെ ജസീറ എയര്‍വേയ്‌സ് യാത്രക്കാരെ അപമാനിച്ചതായി പരാതി. 12 മണിക്കൂറില്‍ കൂടുതലാണ് വിമാനം വൈകിയത്.

കാലാവസ്ഥ മോശമായത് കൊണ്ടാണ് സര്‍വ്വീസുകള്‍ വൈകിയതെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. രാജ്യത്തെ ഏറ്റവും ചിലവ് കുറഞ്ഞ എയര്‍ലൈനാണ് ജസീറ എയര്‍വേയ്‌സ്. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലേക്ക് ജസീറ സര്‍വ്വീസ് നടത്തുന്നുണ്ട്.

Top