jayshe muhammed-parliment attack

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെ തീവ്രവാദികളെ കൊന്നൊടുക്കിയതിന് പ്രതികാരമായി ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പാര്‍ലമെന്റ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്.

കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2001ല്‍ അഫ്‌സല്‍ ഗുരുവിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിനു നേരെ നടത്തിയതു പോലുള്ള ആക്രമണമാണ് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്ന് അഞ്ച് തീവ്രവാദകളും നാല് പൊലീസുകാരും അടക്കം 14 പേര്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ 2013ല്‍ ഇന്ത്യ തൂക്കിലേറ്റുകയായിരുന്നു.

Top