ജയറാമിന്റെ പുതിയ തെലുങ്കു ചിത്രത്തില്‍ നായിക ബോളിവുഡ് താരം തബു

യറാമിന്റെ ഫ്രീക്ക് ലുക്ക് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. ജയറാം അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിനായിട്ടുള്ളതായിരുന്നു ഈ ഫ്രീക്ക് മേക്കോവര്‍. ഭാഗ്മതി എന്ന് ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം ജയറാം നായകനാകുന്ന തെലുങ്കു ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ ജയറാമിന്റെ നായികയാകുന്നത് ബോളിവുഡ് താരം തബു ആണ്. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല .

വിജയ് സേതുപതിക്കൊപ്പമെത്തിയ ‘മാര്‍ക്കോണി മത്തായി’യാണ് ജയറാമിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. കണ്ണന്‍ താമരക്കുളത്തിന്റെ പട്ടാഭിരാമനാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Top