ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സംസ്‌കൃത അസിസ്റ്റന്റ് പ്രഫസര്‍ രാജിവെച്ചു

ജയ്പൂര്‍: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സംസ്‌കൃതം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഫിറോസ് ഖാന്‍ രാജിവെച്ചു. സംസ്‌കൃത വിദ്യാധര്‍മ് വിജ്ഞാനില്‍ അസിസ്റ്റന്റ് പ്രഫസറായി മുസ്ലിമിനെ നിയമിച്ചതിനെതിരെ വിദ്യാത്ഥികളുടെ നേതൃത്വത്തില്‍ ക്യാമ്പസില്‍ പ്രതിഷേധ സമരം ശക്തമായിരുന്നു. ഈ സമരം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഫിറോസ് ഖാന്‍ രാജിവെച്ചത്.

നവംബര്‍ ഏഴിനാണ് ഡോ. ഫിറോസ് ഖാനെ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത്. ഫിറോസ് ഖാന്‍ സംസ്‌കൃതത്തിലെ ബിരുദ-ബി.എഡ്-പി.ജി കോഴ്‌സുകളായ ശാസ്ത്രി-ശിക്ഷ ശാസ്ത്രി-ആചാര്യ എന്നിവ പൂര്‍ത്തിയാക്കിയശേഷം 2018ല്‍ ജയ്പൂരിലെ ഡീംഡ് സര്‍വ്വകലാശാലയില്‍ നിന്ന് രാഷ്ട്രീയ സന്‍സ്‌കൃതി സന്‍സ്താനില്‍ പി.എച്ച്.ഡിയും അതിന് പുറമെ, നെറ്റും ജെ.ആര്‍.എഫും കരസ്ഥമാക്കിയിട്ടുണ്ട്.

Top