ഭര്‍ത്താവ് മൊഴി ചൊല്ലിയയുടനെ യുവതിയെ പീഡിപ്പിച്ച് ഭര്‍തൃപിതാവും സഹോദരനും

ജയ്പൂര്‍: മുത്തലാഖ് ചൊല്ലിയ ശേഷം ഭര്‍തൃപിതാവും ബന്ധുവും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. രാജസ്ഥാനിലാണ് സംഭവം. ഭര്‍ത്താവ് മൊഴി ചൊല്ലിയ ദിവസം തന്നെയായിരുന്നു യുവതിയോട് ഈ ക്രൂരത. ഭര്‍ത്താവ് മൊഴി ചൊല്ലി കഴിഞ്ഞപ്പോള്‍ ഭര്‍തൃപിതാവും അയാളുടെ സഹോദരനും ചേര്‍ന്ന് 25-കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

ചെറുക്കാന്‍ ശ്രമിച്ച യുവതിയെ ഭര്‍തൃസഹോദരന്‍ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. മുത്തലാഖ് ചൊല്ലിയതിന് ഭര്‍ത്താവിനും പീഡനത്തിന് ഭര്‍തൃപിതാവിനും സഹോദരനുമെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top