കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു

kanchi

കാഞ്ചീപുരം: കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്ന അന്ത്യം. അദ്ദേഹത്തിന് 83 വയസ്സായിരുന്നു.

ഇന്നു രാവിലെയോടെയാണ് അദ്ദേഹത്തെ കാഞ്ചീപുരത്തെ മഠത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 15ന് ശ്വാസതടസ്സത്തെ തുടര്‍ന്ന് തളര്‍ന്നുവീണ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കാഞ്ചി കാമകോടി പീഠത്തിന്റെ 69ാമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി. 1994-ല്‍ ആണ് അദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്. 2005-ല്‍ കാഞ്ചി മഠത്തിന്റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2013-ല്‍ പുതുശ്ശേരി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

Top