ജയദേവ് ഉനദ്കട്ടിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ന്യൂഡല്‍ഹി: സൗരാഷ്ട്രയെ ആദ്യമായി രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ജയദേവ് ഉനദ്കട്ട്. താരത്തിന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്നലെ. താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചത്.

റിന്നയാണ് താരത്തിന്റെ പ്രതിശ്രുത വധു. സൗരാഷ്ട്രയിലെ സഹതാരവും ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗവുമായ ചേതേശ്വര്‍ പൂജാര വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ആദ്യമായാണ് സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. ബംഗാളിനെതിരെയായിരുന്നു ടീം ജയം നേടിയത്. ഉനദ്കട്ട് സ്വന്തമാക്കിയത് രഞ്ജി ട്രോഫി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടമാണ്.

Top