Jayawardene appointed Mumbai Indians coach

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനെയെ നിയമിച്ചു.

കഴിഞ്ഞ നാലു സീസണുകളില്‍ മുംബൈ ടീമിനൊപ്പം താരമായും കോച്ചായും സേവനമനുഷ്ടിച്ച മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ പകരക്കാരനായാണ് 39 കാരനായ ജയവര്‍ധനെ എത്തുന്നത്.

ഇന്നലെ വൈകീട്ടാണ് ജയവര്‍ധനയെ പരിശീലകനായി നിയമിച്ച കാര്യം മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.

മുംബൈയുടെ മുഖ്യ പരിശീലകനായി അവസരം ലഭിച്ചതില്‍ താന്‍ അതിയായ സന്തോഷിക്കുന്നുവെന്നു പിന്നീട് വീഡിയോ കോണ്‍ഫറന്‍സിലൂടെ ജയവര്‍ധനെ വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ ട്വന്റി 20 ടീമിന്റെ പരിശീലക സ്ഥാനമോ, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമോ സമീപ ഭാവിയില്‍ തന്നെ തേടിയെത്തുമെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് പോണ്ടിങ് സ്ഥാനമൊഴിഞ്ഞത്.

Top