ജയസൂര്യ തന്റെ ‘സഖിയെ’യും കൊണ്ട് ; തൃശ്ശൂര്‍പൂരത്തിലെ പ്രണയഗാനം പുറത്തിറങ്ങി

യസൂര്യ നായകനായി എത്തുന്ന തൃശ്ശൂര്‍പൂരം എന്ന ചിത്രത്തിലൂടെ സഖിയെ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനവുമായി എത്തിരിക്കുകയാണ് രതീഷ് വേഗയിപ്പോള്‍. ജയസൂര്യയും സ്വാതി റെഡ്ഡിയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് നായരാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരത്തിന്റെ നിര്‍മ്മാണം.

ആട് 2ന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ജയസൂര്യ ചിത്രമാണ് ഇത്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. ‘പുണ്യാളന്‍ അഗര്‍ബത്തീസി’ന് ശേഷം തൃശൂര്‍ പശ്ചാത്തലത്തില്‍ ജയസൂര്യ നായകനാവുന്ന ചിത്രവുമാണ് ഇത്.

Top