റിലീസിന് തയാറെടുത്ത് ജയസൂര്യ ചിത്രം വെള്ളം

ലോക്ഡൗണിനു ശേഷം കേരളത്തിലെ തിയറ്ററുകൾ തുറക്കുമ്പോൾ ആദ്യമായി റിലീസ് ചെയ്യുന്ന മലയാള സിനിമ ജയസൂര്യ നായകനാകുന്ന വെള്ളം സിനിമയാണ്. ജനുവരി 22–നാണ് ചിത്രം എത്തുകയെന്ന് സിനിമയുടെ നിർമാതാക്കൾ അറിയിച്ചു. കുടുംബത്തോടൊപ്പം കാണേണ്ട ചിത്രമാണെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം തിയറ്ററിലേക്ക് വരാനെന്നും ജയസൂര്യ പ്രേക്ഷകരോട് പറഞ്ഞു.

പൂർണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ആ അനുഭവവും ഒന്നു വേറെ തന്നെയാണ്. പ്രിവ്യൂ കണ്ടവർ മികച്ച സിനിമയെന്ന് വിലയിരുത്തിയതും വളരെ സന്തോഷം തരുന്നു. ഒരിക്കലും വെള്ളം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് എനിക്ക് തരാവുന്ന ഉറപ്പ്. അതുകൊണ്ട് തീയറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം. അഭിപ്രായം അറിയിക്കണം. ഞങ്ങളെ പിന്തുണക്കണം എന്നും ജയസൂര്യ പറഞ്ഞു.

Top