ചിലവന്നൂര്‍ കായല്‍ കയ്യേറ്റം ; ജയസൂര്യയുടെ നിര്‍മ്മാണം പൊളിക്കുന്നു

jayasurya

കൊച്ചി: ചിലവന്നൂര്‍ കായല്‍ കയ്യേറിയുള്ള നടന്‍ ജയസൂര്യയുടെ നിര്‍മ്മാണം പൊളിക്കുന്നു. കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. കയ്യേറ്റം പൊളിക്കുന്നതിനെതിരായ ജയസൂര്യയുടെ ഹര്‍ജി തിരുവനന്തപുരം തദ്ദേശം ട്രൈബ്യൂണല്‍ തള്ളിയ സാഹചര്യത്തിലാണ്‌ നടപടി.

ചുറ്റുമതില്‍ നിര്‍മ്മിച്ചത് പൊളിച്ചുനീക്കണമെന്ന കൊച്ചി നഗരസഭയുടെ ഉത്തരവിനെതിരെയാണ് ജയസൂര്യ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.

ജയസൂര്യ ചിലവന്നൂർ കായൽ പുറമ്പോക്ക് കയ്യേറി നടത്തിയ നിർമ്മാണമാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചാണ് നിർമ്മാണമെന്നും ആരോപിച്ച് പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതി നൽകിയത്.

Top