ക്രിസ്മസ് റിലീസായി ജയസൂര്യയുടെ ‘ആട് 2’ ഡിസംബര്‍ 22ന് തിയേറ്ററുകളിലേയ്ക്ക്

യസൂര്യയെ നായകനാക്കി മിധുന്‍ മാനുവല്‍ സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവി’യുടെ രണ്ടാം ഭാഗം എത്താന്‍ ഒരുങ്ങുന്നു.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് ആയിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ടാകും.

ആട് ഒന്നാം ഭാഗത്തിന് വേണ്ട രീതിയില്‍ തിയേറ്ററുകളില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ചിത്രം കണ്ടവരെല്ലാം ഷാജിപ്പാപ്പനെയും കൂട്ടുകാരെയും ഏറ്റെടുക്കുകയായിരുന്നു.

ഇതോടെയാണ് രണ്ടാം ഭാഗം ഒരുക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്.

സര്‍ബത്ത് ഷമീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് ബാബുവും എത്തും.

ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിജയ് ബാബു തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്.

Top