തൃശ്ശൂര്‍ പൂരത്തിലെ പുള്ള് ഗിരി; ലുക്ക് വ്യതസ്തമാക്കാന്‍ രുദ്രാക്ഷ മാലയുമായി ജയസൂര്യ

യസൂര്യയുടെ തൃശൂര്‍ പൂരം റിലീസിനൊരുങ്ങുകയാണ്. ഡിസംബര്‍ 20ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ തരംഗമായിരിക്കുന്നത് തൃശ്ശൂര്‍ പൂരത്തിലെ രുദ്രാക്ഷമാലയാണ്.

പുള്ള് ഗിരി എന്ന ഗുണ്ടാത്തലവന്റെ വേഷത്തിലെത്തുന്ന ജയസൂര്യയുടെ മാല ഇതിനോടകം തന്നെ ശ്രദ്ധനേടി കഴിഞ്ഞു. വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത മാല രുദ്രാക്ഷവും വെള്ളിയും ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്. ശിവ ഡമരുവും തൃശ്ശൂലവുമാണ് മാലയുടെ ഹൈലറ്റ്. ജയസൂര്യയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ പ്രീതി പറക്കാട്ടാണ് മാല നിര്‍മിച്ചിരിക്കുന്നത്.

പുള്ള് ഗിരിയുടെ ലുക്ക് വ്യത്യസ്തമാകണമെന്ന് ജയസൂര്യക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പ്രീതിയോട് മാലയെക്കുറിച്ച് സംസാരിക്കുന്നതും അദ്ദേഹത്തിന്റെ മനസ്സിലുള്ള പോലെ തന്നെ പ്രീതി ഡിസൈന്‍ ചെയ്തു നല്‍കുന്നതും. മാലകൂടാതെ ഒരു മോതിരവും സിനിമയ്ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ജയസൂര്യയ്ക്ക് പുറമെ തൃശ്ശൂര്‍ പൂരത്തില്‍ പ്രവര്‍ത്തിച്ച ഒട്ടുമിക്കവരുടെയും കയ്യില്‍ ഇപ്പോള്‍ ഈ മാലയുണ്ട്.

Top