ജയസൂര്യയുടെ ഫാമിലി ത്രില്ലര്‍ ചിത്രം; ‘അന്വേഷണം’ നാളെ പ്രദര്‍ശനത്തിനെത്തും

യസൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷണം. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. ജയസൂര്യ ചിത്രം പ്രേതത്തിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായികയായി എത്തുന്നത്.

ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണിത്. പ്രശോഭ് വിജയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രാന്‍സിസ് തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പ്രേതത്തിന് ശേഷം ജയസൂര്യയും ശ്രുതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ലാല്‍, ലെന, വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എവിഎ പ്രൊഡക്ഷന്‍സിനൊപ്പം , മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ജെയ്ക്‌സ് ബിജോയുടേതാണ്.

Top