വീണ്ടും ചിരിപ്പിക്കാന്‍ ഷാജി പാപ്പനും പിള്ളേരും എത്തുന്നു; ആട്3 ഉടന്‍ ആരംഭിക്കുമെന്ന് മിഥുന്‍

യസൂര്യ അവതരിപ്പിച്ച ആട് എന്ന ചിത്രത്തില്‍ ‘ഷാജി പാപ്പന്‍’ എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ‘ആട് 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. ‘ആട് 3’എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ ആരംഭിക്കും-മിഥുന്‍ തന്റെ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു. ജയസൂര്യ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹന്‍, ഭഗത് മാനുവല്‍, വിജയ് ബാബു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.

ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബു തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ത്രീഡിയില്‍ ആയിരിക്കും ചിത്രമെത്തുക എന്ന സൂചന നേരത്തേ അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Top