ഈശ്വരന്റെ മറ്റൊരു പ്രതിരൂപം,’അപ്പോസ്തലന്‍’; ജയസൂര്യ ചിത്രം, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

യസൂര്യയെ നായകനാക്കി നവാഗതനായ കെഎസ് ബാവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അപ്പോസ്തലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമ വേറിട്ടൊരു പ്രമേയത്തിലാണ് ഒരുക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്താ മോഹന്‍ദാസ്, ഹണി റോസ്, മിയ തുടങ്ങിയവര്‍ തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക്  പോസ്റ്റര്‍ പുറത്തുവിട്ടത്.

അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ കൊച്ചി, മൊറോക്കോ, സിറിയ, ഇറ്റലി തുടങ്ങിയവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.

അഡ്വഞ്ചര്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ കഥ കെഎസ് ബാവ,അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവരുടെതാണ്. യഥാര്‍ത്ഥ സംഭവകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നത്. ഈ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും എന്നോട് പറഞ്ഞു കഴിഞ്ഞപ്പോള്‍, ദൈവത്തോട് ഞാന്‍ നന്ദി പറയുകയായിരുന്നു, ഇത് എന്നിലേക്ക് എത്തിച്ചത്. ഈ അപ്പോസ്തലന്‍ ‘ ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ്. സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജയസൂര്യ ഫെയ്‌സ് ബുക്കില്‍ ഇങ്ങനെ കുറിച്ചിരുന്നു.

 

Top