ഈ ദിവസം അത്രമേല്‍ പ്രിയപ്പെട്ടത്; ഒരുമിച്ചിട്ട് 16 വര്‍ഷം; ഭാര്യയെ ചുംബിച്ച് ജയസൂര്യ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയസൂര്യയുടെയും സരിതയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണിന്ന്. ഇരുവരുടേയും 16ാം വിവാഹ വാര്‍ഷികമാണിന്ന്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തില്‍ പ്രിയതമയ്ക്ക ആശംസ നേര്‍ന്നിരിക്കുകയാണ് ജയസൂര്യ.

സരിതയെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ജയസൂര്യ പ്രിയതമയ്ക്ക് ആശംസ നേര്‍ന്നിരിക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പമുളള യാത്രകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജയസൂര്യയ്ക്കും സരിത വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നിട്ടുണ്ട്.

View this post on Instagram

Happy Wedding Anniversary My Love ❤️

A post shared by actor jayasurya (@actor_jayasurya) on

2004 ലാണ് ജയസൂര്യയും സരിതയും വിവാഹിതരാകുന്നത്. അദ്വൈത്, വേദ എന്നിവരാണ് മക്കള്‍.

Top