സാനിറ്ററി നാപ്കിനുമായി ജയസൂര്യ ; അക്ഷയ്കുമാർ ചിത്രം പാഡ്മാൻ ഗംഭീരമെന്ന് താരം

Jayasurya

ക്ഷയ് കുമാർ നായകനായ പുതിയ ചിത്രം പാഡ്മാൻ ഗംഭീരമെന്ന് ജയസൂര്യ. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം അഭിപ്രായം അറിയിച്ചത്.

സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രവും ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയിൽ ആദ്യമായിട്ടാണ് പാഡ്മാൻ ചിത്രത്തിന് സപ്പോർട്ട് നൽകി സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രം ഒരു താരം പങ്കുവെക്കുന്നത്.

സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്തത്.സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

സോനം കപൂറും, രാധികാ ആപ്‌തെയും നായികമാരായി എത്തിയ ചിത്രം ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് നിർമ്മിച്ചത്.

Top