കടമറ്റത്തു കത്തനാരായി ജയസൂര്യ എത്തുന്നു

റോജിന്‍ തോമസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെ കടമറ്റത്തു കത്തനാരായി ജയസൂര്യ എത്തുന്നു. ഇതോടെ നാടകങ്ങളിലൂടെയും ടെലിവിഷനിലൂടെയും മാത്രം പ്രേക്ഷകര്‍ കണ്ട കടമറ്റത്ത് കത്തനാര്‍ എന്ന വൈദികനായ മാന്ത്രികന്‍ വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

ഫാന്റസി- ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ആര്‍ രാമാനന്ദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വിജയ് ബാബുവാണ് നിര്‍മാതാവ്. ത്രീഡി ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top