ജയസൂര്യ തകർത്തു ; യുട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ താരത്തിന്റെ മൂന്ന് വീഡിയോകൾ

jaysurya

ലയാള സിനിമയിൽ മാത്രമല്ല യുട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിലും താരമായി നമ്മുടെ സ്വന്തം ജയസൂര്യ. മികച്ച കഥാപാത്രങ്ങളുമായി ജയസൂര്യയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിജയമായിരുന്നു.

അതെ പ്രതികരണമാണ് നടന്റെ മൂന്ന് വീഡിയോകൾക്ക് ലഭിക്കുന്നത്.ജയസൂര്യയുടെ മൂന്ന് വീഡിയോ യുട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നു. സിനിമയുടെ ട്രെയിലറും പാട്ടും ട്രെൻഡിങിൽ ഇടം നേടാറുണ്ടെങ്കിലും മൂന്ന് വ്യത്യസ്ത വിഡിയോകളിലൂടെ നേട്ടം കൈവരിക്കുന്ന ഒരു നടൻ ഇതാദ്യമാണ്.

ജയസൂര്യയ്ക്കൊപ്പം സൗഭാഗ്യയും ഷെറിലും നടത്തിയ വനിത ഫോട്ടോ ഷൂട്ട് ആണ് ട്രെൻഡിങിൽ ഒന്നാമത്.

തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുന്ന ആട് 2വിലെ ഡിലീറ്റഡ് രംഗമാണ് ട്രെൻഡിങിൽ രണ്ടാമത്.

ഫുട്ബോൾ ഇതിഹാസം വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ക്യാപ്റ്റൻ സിനിമയുടെ ടീസർ ആണ് അഞ്ചാമത് ഇടം നേടിയിരിക്കുന്നത്.

Top