‘പുള്ള് ഗിരി’യുടെ കൂടെ കട്ടയ്‌ക്കൊപ്പം നിന്ന് കിരണ്‍ നാരായണന്‍കുട്ടിയും

യസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ‘തൃശൂര്‍പൂരം’. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘പുള്ള് ഗിരി’ എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു കഥാപാത്രമായെത്തുന്ന കിരണ്‍ നാരായണന്‍കുട്ടി എന്ന ആനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്. വിജയ് ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കാക്ക കാക്ക, ഇരുമുഗന്‍, ഗജിനി, ഭീമ,റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ആര്‍ ഡി രാജശേഖറാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹകന്‍. മല്ലികാ സുകുമാരന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിനു ശേഷം തൃശൂര്‍ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തില്‍ കൂടി ജയസൂര്യയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തൃശൂര്‍ പൂരത്തിനായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തത്.

Top