ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ട് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ;പുതിയ പോസ്റ്റര്‍ പുറത്ത്

യസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ഈ മാസം 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗം ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ 2013 ല്‍ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ചിരുന്നു.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.

രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്

Top