‘ഒടിയനൊപ്പം കാശിയില്‍’ ഫോട്ടോ പോസ്റ്റ് ചെയ്ത് ജയസൂര്യ

ടിയനൊപ്പം നടന്‍ ജയസൂര്യ എടുത്ത ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലും ജയസൂര്യയും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ ‘ഒടിയനൊപ്പം കാശിയില്‍’ എന്ന ക്യാപ്ഷനോടെ ജയസൂര്യ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തത്.

ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജീവിച്ചിരിക്കുന്ന അവസാന ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക.

Top