തൃശ്ശൂര്‍ പൂരത്തില്‍ നിന്ന് അനു സിത്താര ഒഴിവായി; പകരമെത്തിയത് ഈ നടി

യസൂര്യയുടെ പുതിയ ചിത്രമാണ് തൃശ്ശൂര്‍ പൂരം. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി സ്വാതി റെഡ്ഡി മടങ്ങിയെത്തി. സ്വാതിയെ നായികയാക്കിയാണ് ചിത്രം ആദ്യം പ്ലാന്‍ ചെയ്തതെങ്കിലും ഡേറ്റ് ക്ലാഷ് മൂലം പിന്നീട് ഒഴിവാക്കുകയായിരുന്നു. പകരം അനു സിതാരയെ നായികയായി നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ തമിഴ് ചിത്രത്തിന്റെ തിരക്കു കാരണം അനു സിതാരയ്ക്കു എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും സ്വാതി റെഡ്ഡിയെ തന്നെ പരിഗണിച്ചത്.

മാളയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. അടുത്ത മാസം വരെ ചിത്രീകരണം ഉണ്ടാവും. ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് നിറുത്തി വച്ച ഷൂട്ടിംഗ് കഴിഞ്ഞ 12നാണ് പുനരാരംഭിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കാമറ പ്രകാശ് വേലായുധനാണ്. ആട് 2നു ശേഷം ജയസൂര്യയും വിജയ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

Top