സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു.

ranjith-sankar.jpg.image.784.410

യസൂര്യ- രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ചിത്രത്തിലെ സ്ത്രീയായുള്ള ജയസൂര്യയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. സിനിമയിലെ കോസ്റ്റ്യൂംസും സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു.

ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിനായി ജയസൂര്യയുടെ കോസ്റ്റ്യൂംസ് തയ്യാറാക്കിയത്. സരിത ജയസൂര്യ ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഡിസൈനര്‍ ബൊട്ടീക് നടത്തുകയാണ് സരിത. ഇപ്പോള്‍ സ്വന്തം കടയുടെ പരസ്യത്തിനായി മേരികുട്ടിയായുള്ള ജയസൂര്യയുടെ വലിയ ഹോര്‍ഡിങ്ങാണ് സരിത ഉപയോഗിച്ചിരിക്കുന്നത്.

jayasurya-1.jpg.image.784.410

സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ”സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ആ ഭാര്യ സരിതയാണ് ”എന്ന ക്യാപ്ഷനോടെ ഒരു കെട്ടിടത്തിന്റെ മീതെ സ്ഥാപിച്ചിരിക്കുന്ന ഡിസൈനര്‍ സ്റ്റുഡിയോയുടെ പരസ്യ ഹോര്‍ഡിങിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.Related posts

Back to top