ലിന്റോ ഇനി ജയസൂര്യയുടെ പുതിയ സിനിമയുടെ എഡിറ്റിംങ് ടീമില്‍

ടന്‍ ജയസൂര്യയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് വിഡിയോ ഒരുക്കിയാണ് ലിന്റോ കുര്യന്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ജയസൂര്യയെ ഈ വീഡിയോ അല്‍ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. തനിക്ക് സര്‍പ്രൈസ് നല്‍കിയ ലിന്റോക്ക് വേണ്ടി ജയസൂര്യയും ഒരു സര്‍പ്രൈസ് കരുതിവച്ചിരുന്നു. തന്റെ പുതിയ ചിത്രമായ തൃശൂര്‍ പൂരത്തിന്റെ എഡിറ്റിങ് വിഭാഗത്തില്‍ ഇടം നല്‍കിയാണ് ലിന്റോയെ ജയസൂര്യ ഞെട്ടിച്ചത്.

ജയസൂര്യയുടെ ക്ഷണം സ്വീകരിച്ച് ലിന്റോ മുംബൈയില്‍ നിന്നും കൊച്ചിയിലെത്തി. ജയസൂര്യയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജയസൂര്യയുമായുള്ള കൂടിക്കാഴ്ച അവിശ്വസനീയം എന്നായിരുന്നു ലിന്റോ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ജയസൂര്യയുടെ സിനിമയിലെയും അഭിമുഖങ്ങളിലെയും രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ലിന്റോ മാഷപ്പ് വിഡിയോകള്‍ തയ്യാറാക്കിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജയസൂര്യയുടെ മകന്‍ അദ്വൈത് ലിന്റോയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Top