ഈ കുട്ടിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? മറുപടിയുമായി ജയസൂര്യ

യസൂര്യയെന്ന നടനെ ആര്‍ക്കും മറക്കാനാകില്ല. നിരവധി നല്ല ചിത്രങ്ങളാണ് താരം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലാണ് നല്ല ചിത്രങ്ങള്‍ പിറവിയെടുത്തത്. ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ജയസൂര്യയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് രഞ്ജിത് നല്‍കിയ കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

View this post on Instagram

Kalamandalam Saritha Jayasurya…. P:C ; ketiyon….

A post shared by actor jayasurya (@actor_jayasurya) on

‘കലാമണ്ഡലം സരിതാ ജയസൂര്യ’ എന്ന അടിക്കുറിപ്പോടെ ജയസൂര്യ ഭാര്യയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ‘ഈ കുട്ടിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? എന്ന കമന്റുമായി രഞ്ജിത്തെത്തി. ഇതിന് ജയസൂര്യ നല്‍കിയ മറുപടിയാണ് ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്. ‘ഈ കുട്ടിക്കില്ല, ഭര്‍ത്താവിന് ഉണ്ടെന്നായിരുന്നു’ ജയസൂര്യയുടെ മറുപടി. പോസ്റ്റും കമന്റും വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Top