JAYASURYA FACEBOOK POST -VINEETH MOVIE

വിനീത്-നിവിന്‍ കൂട്ട്‌ക്കെട്ടിന്റെ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം തീയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും വന്‍ റേറ്റിംഗ്. ചിത്രത്തെക്കുറിച്ച് അടുത്തിടെ അഭിപ്രായ പ്രകടനവുമായെത്തിയത് സിനിമ താരം ജയസൂര്യ തന്നെയാണ്. കുടുംബം സ്വര്‍ഗ്ഗമാക്കി തീര്‍ക്കാന്‍ വീട്ടില്‍ ഒരു പ്രാര്‍ത്ഥന പുസ്തകം പോലെ സൂക്ഷിക്കാന്‍ പറ്റുന്ന ഒന്നായിരിക്കും ഭാവിയില്‍ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിന്റെ ഡിവിഡിയെന്ന് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഓരോരുത്തരുടെയും അഭിനയത്തെ ജയസൂര്യ പേരെടുത്ത് അഭിനന്ദിക്കുന്നു.

ആദ്യമായാണ് ഒരു ഫാമിലി ത്രില്ലറുമായി വിനീത് ശ്രീനിവാസന്‍ എത്തുന്നത്. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന പ്രധാന ചിത്രത്തില്‍ രജ്ഞി പണിക്കര്‍, ശ്രീനാഥ് ബസി, ലക്ഷ്മി രാമകൃഷ്ണന്‍, സായ് കുമാര്‍, തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

നമ്മുടെ സ്വര്‍ഗ്ഗരാജ്യം …
എങ്ങനെയാ ഈ സന്തോഷം പറഞ്ഞറിയിക്കേണ്ടതെന്നറിയില്ല ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇന്നലെ കണ്ടു ,എന്താ പറയാ ..അതി ഗംഭീര സിനിമ.
വിനീതേ ..നീ ഒരു ഐറ്റമാണെടാ ,എന്തൊരു ഗംഭീര ഡയലോഗ്സ്സാണ്..പല സ്ഥലത്തും നീ മനസ്സിനെ പിടിച്ചുലച്ച് കളഞ്ഞു ,അത് സന്തോഷം കൊണ്ടും ,തിരിച്ചറിവുകൊണ്ടും ,വിഷമം കൊണ്ടും എല്ലാം …

ഇങ്ങനെ ഒരു കുടുംബം എനിക്കും ഉണ്ടാകണമെന്നാരിക്കും ഈ സിനിമ കണ്ടാല്‍ ആര്‍ക്കും തോന്നുക ,അത്രമാത്രം ഒരു കുടുംബത്തിന്റെ വാല്യൂ കാണിക്കുന്ന സിനിമയാണിത് . എല്ലാ വ്യക്തികളിലും ഒരു നന്മ ഉണ്ടെന്നും ,ആ തിരിച്ചറിവോടെയും ,ആത്മവിശ്വാസത്തിലൂടെയും നേരിലൂടെയും വേണം ജീവിതത്തില്‍ വിജയിക്കാന്‍ എന്നും കാണിച്ചു തരുന്ന സിനിമ . ജേക്കബായി രഞ്ജിയേട്ടന്‍ വെറുതെ പൊളിച്ചടുക്കി , നിവിനേ …സിനിമ നീ വേണ്ട എന്ന് വെക്കുന്ന വരെ നിന്നോടൊപ്പം ഈ സിനിമ എന്ന സത്യം ഉണ്ടാകും ,അത് പോലെ ഭാസി ..നിന്നെ കാണിക്കുമ്പോള്‍ തിയേറ്ററില്‍ മുഴുവന്‍ രഹമു െആയിരുന്നു ആ കയ്യടിക്ക് ഇനിയും എണ്ണം കൂടും ,നീ തകര്‍ത്തടാ .അമ്മ, പെങ്ങള്‍ , അനുജന്‍ ( അവന്റെ ചക്കരച്ചിരി ഇപ്പോഴും മനസ്സിലുണ്ട് ) എല്ലാരും കലക്കി ..

ദിനേശാ ..നിന്റെ ഏറ്റവും ഗംഭീര പെര്‍ഫോമെന്‍സാണളിയാ ..രവിയേട്ടാ ..ഉമ്മ ..സായിയേട്ടന്‍ ,റീബാ ,അജു ,വിനീത് ആരും മനസ്സീന്ന് പോകുന്നില്ല , അത് പോലെ തന്നെ പുതിയ ഒരു താരത്തെയും നമുക്ക് കിട്ടി , അശ്വിന്‍ ( എനിക്ക് അതില്‍ അഭിമാനം കുറച്ചധികമുണ്ട് ,കാരണം പുള്ളി ഒരു ഗംഭീര മിമിക്രി ആര്‍ട്ടിസ്റ്റ് കൂടിയാണ് )

ജോമോനേ ..മലയാളത്തീന്ന് എങ്ങാനും നീ പോയാ നിന്നെ ഞങ്ങള്‍ വെടിവെച്ചു കൊല്ലും .. ‘ വീട്ടില്‍ ഒരു പ്രാര്‍ത്ഥനാ പുസ്തകം സൂക്ഷിക്കുന്നത് പോലെ ഭാവിയില്‍ ഇതിന്റെ ഒരു ഡിവിഡി യും വീട്ടില്‍ സൂക്ഷിക്കണം ,വീട് ഒരു സ്വര്‍ഗ്ഗരാജ്യമായി തീരാന്‍ , അല്ലെങ്കില്‍ തീര്‍ക്കാന്‍ ‘

Top