എന്നെ സ്ത്രീയാക്കി ഒരുക്കിയ എന്റെ സ്ത്രീയ്ക്ക് നന്ദി; ജയസൂര്യ

merykutty

യസൂര്യ പ്രധാനകഥാപാത്രമായ ‘ഞാന്‍ മേരിക്കുട്ടി’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ആണായി ജീവിച്ച ശേഷം തന്റെ സ്വത്വം തിരിച്ചറിഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറിയ മേരിക്കുട്ടിയുടെ കഥ ട്രാന്‍സ് ജീവിതത്തിന്റെ കണ്ണാടിക്കാഴ്ചയാണ് എന്നാണ് പൊതു അഭിപ്രായം.

ചിത്രത്തിനു വേണ്ടി തന്നെ ഒരുക്കിയ ഭാര്യ സരിതയ്ക്കും മേക്കപ്പ് മാന്‍ റോമക്‌സിനും നന്ദി അറിയിച്ചിരിക്കുകയാണ് ജയസൂര്യ. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മേരിക്കുട്ടിയുടെ വേഷത്തില്‍ ഭാര്യ സരിതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യയുടെ പോസ്റ്റ്.

Top