ജയസൂര്യ മരിച്ചു; ഞെട്ടലോടെ ക്രിക്കറ്റ് ലോകം,വാര്‍ത്ത വ്യാജമെന്ന്‌ താരം

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ മരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് വിശദീകരണം. ഇന്ന് രാവിലെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സനത് ജയസൂര്യ വാഹനാപകടത്തില്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍ വന്നത്. കാനഡയില്‍ വെച്ച് റോഡപകടത്തില്‍ താരത്തിന് ഗുരുതര പരിക്കേറ്റെന്നും, പിന്നീട് ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് വാര്‍ത്തകള്‍ വന്നത്.

ഇതോടെ രവിചന്ദ്രന്‍ അശ്വിനടക്കമുള്ള പല ക്രിക്കറ്റ് താരങ്ങളും സംഭവത്തിലെ സത്യാവസ്ഥ അറിയാന്‍ രംഗത്തെത്തി. ഒടുവില്‍ വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ജയസൂര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും, പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പറഞ്ഞ ലങ്കന്‍ താരം, ഇത്തരത്തിലൊരു വാര്‍ത്ത ഷെയര്‍ ചെയ്യരുതെന്നും ആരാധകരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഈ വ്യാജ വാര്‍ത്ത പുറത്ത് വരുന്നുണ്ടെന്നും, അതിനെ നിങ്ങള്‍ അവഗണിക്കണമെന്നും ക്രിക്കറ്റ് പ്രേമികളോടായി ജയസൂര്യ പറഞ്ഞു.

Top