ജോണ്‍ ലൂഥറില്‍ ജയസൂര്യ എത്തുന്നത് പൊലീസ് വേഷത്തില്‍

ഭിജിത്ത് ജോസഫ് ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണ്‍ ലൂഥര്‍. ചിത്രത്തില്‍ ജയസൂര്യ പൊലീസ് വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അതിഥി രവിയും തന്‍വി റാമുമാണ് ചിത്രത്തിലെ നായികമാര്‍.

ചിത്രം അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് സംവിധാനം ചെയ്യുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്. ദീപക് പറമ്പോല്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍.

Top