ക്യാപ്റ്റന്‍ നാളെ തിയേറ്ററുകളിലേയ്ക്ക് ; അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തുന്നു

mammootty-captaine

ന്തരിച്ച വി.പി സത്യന്‍ എന്ന ഫുട്‌ബോള്‍ പ്രതിഭയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ക്യാപ്റ്റന്‍ നാളെ തിയേറ്ററുകളിലെത്തുമ്പോള്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുസിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

കേരള ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും മികച്ച കാലഘട്ടം സമ്മാനിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുവാന്‍ മികച്ച തയ്യാറെടുപ്പുകളാണ് ജയസൂര്യ നടത്തിയത്. ഇതിനായി ഫുട്‌ബോള്‍ പരിശീലനത്തിലും താരം ഏര്‍പ്പെട്ടിരുന്നു.

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്നത്. ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോപീ സുന്ദറിന്റേതാണ് സംഗീതം.

Top