തന്റെ നൂറാമത് ചിത്രത്തിന്റെ പ്രഖ്യാപനവുമായ ജയസൂര്യ

ന്റെ നൂറാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനവുമായ നടൻ ജയസൂര്യ. രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘സണ്ണി’ എന്നാണ്. പ്രേതം 2 എന്ന സിനിമക്ക് ശേഷം ജയസൂര്യയും രഞ്ജിത് ശങ്കറും ഒരുമിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

എണ്ണത്തിൽ എന്റെ നൂറാമത് എന്നാൽ മനസ് കൊണ്ട് തന്റെ ആദ്യ ചിത്രം പോലെ തന്നെ എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കികൊണ്ട് ജയസൂര്യ തന്റെ ഫേസ് ബുക്ക്‌ പോസ്റ്റിൽ കുറിച്ചത്.

Top