റിയല്‍ ലൈഫ് സ്റ്റോറീസ് എല്ലാം സിനിമയാക്കാന്‍ കഴിയില്ല; ജയസൂര്യ പറയുന്നു…

വിപി സത്യന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ അഭിനയിക്കാനൊരുങ്ങുന്ന റിയല്‍ ലൈഫ് സ്റ്റോറിയാണ് മെട്രോമാന്‍ ഇ. ശ്രീധരന്റെ കഥ പറയുന്ന രാമസേതു. ആദ്യകാല നായകന്‍ സത്യന്റെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലും ജയസൂര്യയാണ് നായകനായി എത്തുന്നത്.

ഇന്ത്യയില്‍ ജീവിത വിജയം നേടിയ ഒരുപാട് ആളുകളുണ്ട്. പക്ഷെ അവരെല്ലാവരുടെയും ജീവിതം നമുക്ക് സിനിമാക്കാന്‍ കഴിയില്ല എന്നാണ് ജയസൂര്യ ഇപ്പോള്‍ പറയുന്നത്. ചിലര്‍ എളുപ്പത്തില്‍ വിജയത്തിലെത്തിയതാണ്. മറ്റു ചിലര്‍ക്ക് ജീവിതത്തില്‍ പെട്ടന്ന് ഒരു ട്വിസ്റ്റ് സംഭവിയ്ക്കുന്നു. ചിലര്‍ കടന്ന് പോകുന്നത് ജീവിതത്തിലെ ഒരുപാട് ഉയര്‍ച്ച താഴ്ചകളെ അതിജീവിച്ചുകൊണ്ടാണ്. അത്തരം ജീവിതം ആളുകളില്‍ സ്വാധീനം ചെലുത്തുന്നു- ജയസൂര്യ പറഞ്ഞു.

ജയസൂര്യ ഇപ്പോള്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് ജീവിത കഥകള്‍ ആസ്പദമാക്കിയുള്ള ചിത്രങ്ങളില്‍ ആണല്ലോ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക്, ഞാനെപ്പോഴും വിശ്വസിയ്ക്കുന്നത് നമുക്ക് ഒരിക്കലും സിനിമ തിരഞ്ഞെടുക്കാന്‍ കഴിയില്ല, സിനിമയാണ് നമ്മളെ തിരഞ്ഞെടുക്കുന്നത് എന്നതാണ്. അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ എന്നും ജയസൂര്യ പറഞ്ഞു.

Top