അന്ന് മകന്‍ പറഞ്ഞു, സാരമില്ല അച്ഛാ, അത് കിട്ടിയാല്‍ ബോറാണ്; ജയസൂര്യ പറയുന്നു

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന അവാര്‍ഡ് വിതരണ പരിപാടിയില്‍ താരങ്ങളെല്ലാം കുടുംബസമേതമാണ് എത്തിയത്. കൂട്ടത്തില്‍ ജയസൂര്യയും കുടുംബവും ഉണ്ടായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രസംഗമാണ് വൈറലായിരിക്കുന്നത്.

2 വര്‍ഷം മുന്‍പ് തനിക്ക് അവാര്‍ഡ് കിട്ടുമെന്ന തരത്തിലുള്ള വിലയിരുത്തലുകളുണ്ടായിരുന്നുവെങ്കിലും കിട്ടിയില്ല, അന്ന് മകന്‍ അടുത്ത് വന്ന് പറഞ്ഞു, അതൊന്നും സാരമില്ല അച്ഛാ, ബെസ്റ്റ് ആക്ടര്‍ അവാര്‍ഡൊക്കെ കിട്ടിയാല്‍ ഭയങ്കര ബോറാണ്. അവാര്‍ഡ് വാങ്ങാനായി പോവുമ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം കിട്ടാന്‍ അവസാനം വരെ നില്‍ക്കേണ്ടി വരുമെന്നായിരുന്നു അവന്‍ പറഞ്ഞത്.

ഇത് കഴിഞ്ഞ് ഇത്തവണ തനിക്ക് പുരസ്‌കാരമുണ്ടെന്നറിഞ്ഞപ്പോള്‍ ബെസ്റ്റ് ആക്ടര്‍ കിട്ടിയല്ലോ, പൊളിച്ചല്ലോ അച്ഛാ എന്നായിരുന്നു അവന്റെ കമന്റ്. അല്ലെടാ അവാര്‍ഡ് മേടിക്കാന്‍ ചടങ്ങിന്റെ ഒടുക്കം വരെ കാത്തിരിക്കേണ്ടി വരില്ലേ, പിന്നല്ലാതെ അവസാനം വരെ ഇരുന്നാലെന്താ, ബെസ്റ്റ് ആക്ടറല്ലേ. നേരത്തെ നീ ഇങ്ങനെയല്ലല്ലോ പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ അത് അച്ഛനെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ലേയെന്നായിരുന്നു അവന്‍ പറഞ്ഞത്.

ഇതൊക്കെ കേട്ടപ്പോള്‍ മോളും അവന് പിന്തുണ അറിയിക്കുകയായിരുന്നു. അതേപോലെ രണ്ട്, മൂന്ന് മാസങ്ങള്‍ക്ക് സരിത മുന്‍പ് ഒരു ജോഡി ഡ്രസ് സമ്മാനിച്ചിരുന്നു. ഈ ഡ്രെസിട്ട് വേണം നിങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും നല്ല നടനുള്ള പുരസ്‌കാരം മേടിക്കേണ്ടതെന്നായിരുന്നു അവള്‍ പറഞ്ഞത്. അതേ ഡ്രസാണ് ഞാന്‍ ധരിച്ചത്.

Top