ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ്ങ് ഫ്‌ളോറുമായി ജയസൂര്യയുടെ കത്തനാർ

ജയസൂര്യയെ നായകനാക്കി ശ്രീ ഗോകുലം മൂവിസിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് കത്തനാര്‍. ഇന്ത്യയില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി എറണാകുളത്ത് 36 ഏക്കറില്‍ തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ്ങ് ഫ്‌ളോര്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രീകരണത്തിനനുയോജ്യമായ രീതിയില്‍ നാല്‍പ്പതിനായിരം ചതുരശ്ര അടിയിലാണ് നിര്‍മ്മാണം. കൂടാതെ ARRI ALEXA 35 എന്ന പ്രീമിയം ക്യാമറയാണ് ചിത്രീകരണത്തിനുപയോഗിക്കുന്നത്.വിദേശചിത്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ഫാന്റസി അഡ്വെഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന കത്തനാറില്‍ ഉപയോഗിക്കും.

മലയാളികള്‍ കണ്ടുപരിചയിച്ച കത്തനാരില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

Top