പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു. ഫ്രാന്‍സിസ് തോമസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടില്ല.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സംവിധാനം ചെയ്ത ലില്ലി ആയിരുന്നു പ്രശോഭിന്റെ കന്നി ചിത്രം. ലില്ലിക്കുശേഷം പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ജേക്‌സ് ബിജോയ് ആണ്. ഇപ്പോള്‍ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം എന്ന സിനിമയുടെ തിരിക്കിലാണ് ജയസൂര്യ.

Top