നവോത്ഥാനം പൂര്‍ത്തീകരിക്കാതെ മുഖ്യമന്ത്രിയ്ക്ക് വിശ്രമമില്ലെന്ന് അഡ്വ എ. ജയശങ്കര്‍

കോഴിക്കോട്: ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍.

നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് നവോത്ഥാനമൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഇനിയും ഉണ്ടായാല്‍ കൂടുതല്‍ ശക്തിയോടെ പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞത്. പത്തൊമ്പതല്ല ഇരുപതില്‍ ഇരുപത്തിയൊന്നിടത്ത് എല്‍.ഡി.എഫ് തോറ്റാലും നവോത്ഥാനം പൂര്‍ത്തീകരിക്കാതെ ഈ സര്‍ക്കാരിന് വിശ്രമമില്ലെന്ന് ജയശങ്കര്‍ അഭിപ്രായപ്പെടുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിട്ടുവീഴ്ചയില്ല. നവോത്ഥാനം പൂര്‍ത്തീകരിക്കാതെ വിശ്രമമില്ല.

ശബരിമല യുവതി പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് പൂര്‍ണമായും ശരിയാണ്. പത്തൊമ്പതല്ല ഇരുപതില്‍ ഇരുപത്തൊന്നു സീറ്റും തോറ്റാലും കേരളം ബംഗാളല്ല സോവിയറ്റ് യൂണിയന്‍ ആയാലും അതില്‍ മാറ്റമില്ല. ഇതിനെ ധാര്‍ഷ്ട്യമെന്നോ വിനയമെന്നോ നിങ്ങള്‍ക്ക് ഉചിതം പോലെ വിളിക്കാം.

Top