ജയറാമിന്റെ പുതിയ ചിത്രം ‘ദൈവമേ കൈ തൊഴാം K. കുമാറാകണം’

jayaram

യറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് വ്യത്യസ്തമാകുന്നു.

ദൈവമേ കൈ തൊഴാം k. കുമാറാകണം എന്നാണ് കുടുംബപശ്ചാത്തലത്തില്‍ നര്‍മ്മരസത്തോടെ ഒരുങ്ങുന്ന ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് കെ. കുമാര്‍. ഒക്ടോബര്‍ പതിനൊന്നിന് ഈരാറ്റുപേട്ടയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്.

ശ്രീനിവാസനും നെടുമുടി വേണുവുമാണ് മറ്റ് പ്രധാന താരങ്ങള്‍.

യുണൈറ്റഡ് ഗ്‌ളോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ഡോ. സഖറിയാ തോമസ്, ശ്രീജിത്ത്‌ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top