ജയറാം നായകനാകുന്ന ആകാശ മിഠായിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

മുദ്രകനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം ആകാശ മിഠായിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി.

ജയറാമാണ് ആകാശമിഠായില്‍ നായകനായി എത്തുന്നത്. ചിത്രത്തില്‍ ജയറാമിന്റെ നായിക ഇനിയയാണ്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് മന്‍സൂര്‍ അഹമ്മദ്‌ സംഗീതം ഒരുക്കിയ ആകാശ പാലകൊമ്പത്ത് എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയത്. അബിജിത് വിജയനാണ് ആലാപനം.

ചിത്രത്തില്‍ കലാഭവന്‍ ഷാജോണും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സമുദ്രകനി തമിഴില്‍ ഒരുക്കിയ അപ്പാ എന്ന സിനിമയാണ് ആകാശ മിഠായി എന്ന പേരില്‍ മലയാളത്തില്‍ എത്തുന്നത്.

Top