മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ലൊക്കേഷനില്‍ ജയറാം; വൈറലായി ചിത്രം

ണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിന് നടന്‍ ജയറാം ലൊക്കേഷനില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടന്‍മാരായ ജയംരവി, കാര്‍ത്തി എന്നിവര്‍ക്കൊപ്പം ജയറാം നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഇതാദ്യമായാണ് മണിരത്നം ചിത്രത്തില്‍ ജയറാം വേഷമിടുന്നത്. ചിത്രത്തില്‍ ക്ലീന്‍ ഷേവ് ചെയ്താണ് താരം അഭിനയിക്കുന്നത്.

വിക്രം, ഐശ്വര്യറായ് ബച്ചന്‍, വിക്രം പ്രഭു, തൃഷ, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം എ.ആര്‍ റഹ്മാന്റേതാണ്.

Top