മൊട്ടയടിച്ച് കുചേലനായി ജയറാം; പുതിയ ലുക്ക് വൈറല്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ജയറാം. താരം സിനിമയ്ക്ക് വേണ്ടി ധാരാളം മേക്ക് ഓവറുകള്‍ നടത്താറുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയായ ‘നമോ’യിലെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ചാണ് ഈ ചിത്രത്തില്‍ ജയറാം എത്തുന്നത്. വിജീഷ്മണി സംവിധാനം ചെയ്യുന്ന എന്ന സംസ്‌കൃതഭാഷാ ചിത്രത്തില്‍ കുചേലനായാണ് താരം എത്തുന്നത്. 101 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ സംസ്‌കൃതഭാഷ മാത്രമാണ് ഉപയോഗിക്കുന്നത്.

ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍, എസ്. ലോകനാഥനാണ് ക്യാമറാമാന്‍,അനൂപ് ജെലോട്ടാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

Top