ജയറാമും കുടുംബവും മണാലിയില്‍; അവധിയാഘോഷ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സിനിമ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുനിന്ന് ജയറാം കുടുംബത്തോടൊപ്പം അവധിയാഘോഷത്തിലായിരുന്നു. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

ഹിമാചല്‍ പ്രദേശിലെ സോലാങ് വാലി, മണാലി എന്നിവിടങ്ങളിലായിരുന്നു താരത്തിന്റെ യാത്ര. കാളിദാസ് ജയറാമാണ് കെജെ ഫോട്ടോഗ്രഫി എന്ന ഹാഷ്ടാഗോടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കുറ്റിമുടിയും വളര്‍ന്നുതുടങ്ങിയ താടിയും മീശയുമുള്ള ലുക്കിലായിരുന്നു ജയറാം.

https://www.instagram.com/p/B9ES1maHm1e/?utm_source=ig_web_copy_link

ചിത്രങ്ങള്‍ക്ക് കമന്റുകളുമായി നിരവധി താരങ്ങള്‍ രംഗത്തെത്തി. വിജീഷ് മണി സംവിധാനം ചെയ്യുന്ന സംസ്‌കൃത ചിത്രം ‘നമോ’യാണ് ജയറാമിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്സ് ആണ് കാളിദാസിന്റെ പുതിയ ചിത്രം.

https://www.instagram.com/p/B9KBvlOnnc9/?utm_source=ig_web_copy_link
https://www.instagram.com/p/B8-xoVnH-nP/?utm_source=ig_web_copy_link
https://www.instagram.com/p/B9BktBeHFZZ/?utm_source=ig_web_copy_link

Top