‘ജയറാമേട്ടന്‍ നല്ല പിന്തുണ നല്‍കി’അച്ചായന്‍സിന്റെ റിലീസിങ് ത്രില്ലില്‍ ആദില്‍ ഇബ്രഹിം

ടെലിവിഷന്‍ അവതരണത്തിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടം നേടിയ ആദില്‍ ഇബ്രഹീമിന്റെ ആദ്യ ചിത്രം അച്ചായന്‍സിന്റെ റിലീസിങ് ത്രില്ലിലാണ് താരം.

ജയറാം നായകനായ ചിത്രത്തില്‍ സുപ്രധാന വേഷത്തെയാണ് ആദില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജയറാമേട്ടനെ തനിക്ക് നേരത്തെ അറിയാമെന്നും അദ്ദേഹം ചിത്രീകരണ സമയത്ത് നല്ല പ്രോത്സാഹനവും പിന്തുണയുമായിരുന്നുവെന്ന് ആദില്‍ പറയുന്നു.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരനായാണ് ആദില്‍ വേഷമിടുന്നത്.

അമല പോള്‍ നായികയാവുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, സഞ്ജു ശിവറാം, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Top