വിജയ് ചിത്രം ദളപതി 68ല്‍ ജയറാം എത്തുമെന്ന് റിപ്പോര്‍ട്ട്

ളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമായ ദളപതി 68ല്‍ ഒരു മലയാളി നടന്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജയറാമാണ് ആ നടനെന്നാണ് റിപ്പോര്‍ട്ട്.എ ആര്‍ മുരുഗദോസിന്റെ തുപ്പാക്കിയെന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം വേഷമിട്ട ജയറാം വെങ്കട് പ്രഭുവിന്റെ സരോജയിലും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വെങ്കട് പ്രഭു വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ ജയറാം ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിജയ്‌യുടെ നായികയായി മീനാക്ഷി ചൗധരി ചിത്രത്തില്‍ എത്തും എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.

ദളപതി 68 ഒക്ടോബര്‍ ആദ്യ ആഴ്ച ആരംഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മ ട്വീറ്റ് ചെയ്തിരുന്നു. ലിയോയുടെ റിലീസിനും മുന്നേ പുതിയ ചിത്രം ദളപതി 68ന്റെ തെന്നിന്ത്യന്‍ ഭാഷകളിലെ ഒടിടി റൈറ്റ്‌സ് വിറ്റുപോയി എന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടികളുടെ തുകയ്ക്കാണ് ബിസിനസ് നടന്നത്. നെറ്റ്ഫ്‌ലിക്‌സിനാണ് ദളപതി 68ന്റെ റൈറ്റ്‌സ് സ്വന്തമാക്കിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Top