ക്ലാസിക്ക് ലുക്കില്‍ തബുവിനൊപ്പം ജയറാം; കാളിദാസന്റെ ഫെയ്‌സ് ആപ്പ് ആണോ എന്ന് ആരാധകര്‍

ന്യൂജെന്‍ ലുക്കിലെ ജയറാമിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അല്ലു അര്‍ജുന്‍ നായകനാകുന്ന ‘അല വൈകുന്ദപുരമംലോ’എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ജയറാമിന്റെ ഈ മേക്കോവര്‍.ഇപ്പോഴിതാ ക്ലാസിക്ക് ലുക്കില്‍ ബോളിവുഡ് നടി തബുവിനൊപ്പം ജയറാമിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കോട്ടും സ്യൂട്ടുമണിഞ്ഞ് കൂടുതല്‍ മെലിഞ്ഞ് സുന്ദരനായ ജയറാമിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. പുതിയ ചിത്രത്തിനായി 60 ദിവസം കൊണ്ടാണ് ജയറാം കുറച്ച് 13 കിലോ ഭാരമാണ്. അല്ലു അര്‍ജുന്റെ അച്ഛന്‍ വേഷത്തിലാണ് താരമെത്തുന്നത്.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. നിവേത പേതുരാജ്, സുശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അടുത്തവര്‍ഷം ചിത്രം തിയറ്ററുകളിലെത്തും.

പട്ടാഭിരാമനിലെ തടിയുള്ള കഥാപാത്രത്തിന് ശേഷമാണ് പുതിയ ലുക്കിലേക്ക് ജയറാം എത്തിയത്. കര്‍ശനമായ ഡയറ്റും ചിട്ടയായ വ്യായാമവും കൊണ്ടാണ് താരം മെലിഞ്ഞത്. ചിത്രം കണ്ട ആരാധകര്‍ കാളിദാസന്റെ ഫെയ്‌സ് ആപ്പ് ആണോ എന്ന് വരെ സംശയം പ്രകടിപ്പിച്ചിരുന്നു.

Top