മകള്‍ മാളവികയുടെ വരനെ വെളിപ്പെടുത്തി ജയറാം

യറാമിന്റെ മകള്‍ എന്നതിലുപരി മാളവിക പ്രേക്ഷക്ഷകരുടെ പ്രിയങ്കരിയാണ്. മോഡലിംഗിലൂടെയും അശോക് സെല്‍വനുമൊത്തുള്ള മ്യൂസിക് വീഡിയോയിലൂടെയുമാണ് മാളവിക ജയറാം ശ്രദ്ധയാകര്‍ഷിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന മാളവികയുടെ വരന്‍ ആരെന്ന തെരയുകയാണ് സോഷ്യല്‍ മീഡിയ.

നവനീത് ഗിരീഷ് എന്നാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരന്റെ പേര് എന്ന നടന്‍ വെളിപ്പെടുത്തി. പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരന്‍. നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം 2024 മെയ് മുന്നിന് ഗുരുവായൂരില്‍ വെച്ചായിരിക്കും.

അടുത്തിടെയായിരുന്നു കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടന്‍മാരില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത കാളിദാസിന്റെ വധു തരിണി കലിംഗരായര്‍. തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ പങ്കുവെച്ചത് ചര്‍ച്ചയായി മാറുകയും ചെയ്തു. അതിനു പിന്നാലെയെത്തിയ വാലന്റൈന്‍ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്തതോടെ ആരാധകര്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. ജയറാമിന്റെയും പാര്‍വതിയുടെയും രണ്ട് മക്കളുടെയും വിവാഹ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Top