മോദിക്കെതിരായ ജയറാംരമേശിന്റെ പ്രസ്താവനയും രേഖകളില്‍ നിന്ന് നീക്കി

ഡൽഹി: അദാനി വിവാദത്തില്‍ കനത്ത തിരിച്ചടിയേറ്റ സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം തടയാനുള്ള തീവ്രശ്രമത്തില്‍. രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും പിന്നാലെ പ്രധാനമന്ത്രിക്കെതിരായ ജയറാം രമേശിന്റെ പ്രസ്താവനയും രേഖയില്‍ നിന്ന് നീക്കി. അദാനിയുമായി സഹകരിച്ച പ്രതിപക്ഷ സര്‍ക്കാരുകളുടെ പട്ടിക ഉയര്‍ത്തി രാഷ്ട്രീയമായി നേരിടാനാണ് നീക്കം.

കഴിഞ്ഞ ഒരാഴ്ചയായി പാര്‍ലമെന്റില്‍ അദാനി വിവാദം ശക്തമായി ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. എന്നാല്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയില്ലെന്ന് മാത്രമല്ല,വിമര്‍ശനങ്ങള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കി ജനം അറിയാതിരിക്കാനുള്ള നീക്കവും നടത്തി. തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം അവസാനിക്കാനിരിക്കേ വിഷയം വീണ്ടും ഉയരാതിരിക്കാനും, പ്രധാനമന്ത്രിക്കെതിരായ നീക്കമായി മാറാതിരിക്കാനും ജാഗ്രത കാട്ടുകയാണ്. ഇതിനോടകം ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്ന ജയറാം രമേശിന്‍റെ പ്രസംഗത്തിലെ പരാമര്‍ശവും ഏറ്റവുമൊടുവില്‍ നീക്കം ചെയ്തു.

Top